HAVE CASH? THEN ONE CAN EXPERIENCE JAIL LIFE WITHOUT DOING ANY CRIME | CENTRAL JAIL
У вашего броузера проблема в совместимости с HTML5
പൈസയുണ്ടോ?എങ്കില്‍ കുറ്റം ചെയ്യാതെ ജയിലില്‍ കിടക്കാം
പുതിയ ടൂറിസം പദ്ദതിയുമായി കേരളം രംഗത്ത്. കേരളത്തില്‍ ജയില്‍ ടൂറിസവും വരുന്നു.സാധാരണക്കാര്‍ക്കു ജയില്‍ അനുഭവം മനസ്സിലാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു പദ്ധതി. പണം മുടക്കിയാല്‍ ജയില്‍ യൂണിഫോമില്‍, അവിടത്തെ ഭക്ഷണം കഴിച്ച് ആര്‍ക്കും ഒരു ദിവസം ജയിലില്‍ തങ്ങാന്‍ അവസരമൊരുക്കുന്ന പദ്ധതിയാണിത്. ഇതിനായി പ്രത്യേകിച്ചു കുറ്റമൊന്നും ചെയ്യേണ്ട, ഫീസ് നല്‍കിയാല്‍ മതി. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഒരുങ്ങുന്ന ജയില്‍ മ്യൂസിയത്തോടനുബന്ധിച്ചാണു പദ്ധതി നടപ്പാക്കുകയെന്നു ജയില്‍ മേധാവി ആര്‍.ശ്രീലേഖ പറഞ്ഞു.ജയില്‍ വളപ്പിനകത്തു പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും താമസിക്കാന്‍ പ്രത്യേക ബ്ലോക്കുകള്‍ ഉണ്ടാകും.. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്തു നിശ്ചിത ഫീസ് അടച്ചാല്‍ 24 മണിക്കൂര്‍ ജയില്‍ വേഷത്തില്‍ തടവുകാരുടെ ഭക്ഷണം കഴിച്ച് അവിടെ താമസിക്കാം.ജയില്‍ മ്യൂസിയത്തിനും ഈ പദ്ധതിക്കുമായി സര്‍ക്കാര്‍ ഈ വര്‍ഷം ആറുകോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. തൂക്കുമരം, ഏകാംഗ തടവുകാരെ പാര്‍പ്പിക്കുന്ന സെല്‍, ബ്രിട്ടിഷ് ഭരണകാലത്തെയും രാജഭരണകാലത്തെയും കൈവിലങ്ങുകള്‍, ജയില്‍ ഉദ്യോഗസ്ഥരുടെ അന്നത്തെ വേഷം, തൂക്കിലേറ്റാന്‍ പുറപ്പെടുവിക്കുന്ന 'ബ്ലാക്ക് വാറന്റ്' ഉത്തരവ്, പഴയ രേഖകള്‍, ചിത്രങ്ങള്‍ എന്നിവയെല്ലാം മ്യൂസിയത്തില്‍ പ്രദശര്‍പ്പിക്കും. തടവുകാരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ സ്റ്റാളും സജ്ജമാക്കുമെന്നു ശ്രീലേഖ പറഞ്ഞു.