Sunday, 23 August, 2026г.
russian english deutsch french spanish portuguese czech greek georgian chinese japanese korean indonesian turkish thai uzbek

пример: покупка автомобиля в Запорожье

 

Mohanlal Apologises | Franco mulakkal Nun Case | Nambi Narayanan ISRO Case | Trending News

Mohanlal Apologises | Franco mulakkal Nun Case | Nambi Narayanan ISRO Case | Trending NewsУ вашего броузера проблема в совместимости с HTML5
കർത്താവിന്റെ പ്രതിപുരുഷനായ ബിഷപ്പിനെ പിടിച്ച് അകത്തിടണം എന്ന് ആവശ്യപ്പെട്ട് കർത്താവിന്റെ മണവാട്ടിമാർ സമരം തുടങ്ങിയിട്ട് ദിവസം കുറച്ചായി. ഇതൊന്നും കർത്താവും പൊലീസും കണ്ടമട്ടില്ല. പക്ഷേ മണവാട്ടിമാർ തകർന്നുപോയത്, അവസാനത്തെ ആശ്രയമായിരുന്ന ഹൈക്കോടതി കൂടി കൈവിട്ടതോടെയാണ്. മാർപാപ്പയേക്കാൾ വലിയ പിതാവായ ഫ്രാങ്കോ മുളയ്ക്കലിന് നമോവാകം പറഞ്ഞുകൊണ്ട് കൗമുദി ട്രെൻഡിംഗ് ന്യൂസ് തുടങ്ങട്ടെ. നമസ്‌കാരം ഞാൻ ശ്രീജിത്ത് ബാലകൃഷ്ണൻ. മഹാപ്രളയത്തിൽ കേരളം വിറച്ചപ്പോൾ ആശ്വസിച്ചത് ഒരാൾ മാത്രമാണ്. അത് ജലന്ധറിലെ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലാണ്. പ്രളയത്തിൽ കേരളം ഒലിച്ചുപോകുമെന്നും എല്ലാവരും പീഡനക്കേസ് മറക്കുമെന്നും ബിഷപ്പ് വിചാരിച്ചു. പക്ഷേ പ്രളയത്തേക്കൾ ശക്തമായി കേരളം തിരിച്ചുവരികയാണ്. സോ മിസ്റ്റർ ബിഷപ്പ്, താങ്കൾ മര്യാദയ്ക്ക് വന്ന് കീഴടങ്ങുന്നതാണ് നല്ലത്. ഇത് പറയുന്നത് ട്രെൻഡിംഗ് ന്യൂസല്ല, കേരള പൊലീസാണ്. സഹികെട്ടാണ് നമ്മുടെ പൊലീസിന് അങ്ങനെ പറയേണ്ടി വന്നത്. കാരണം കേരളത്തിലെ ക്രിസ്തീയ സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ട് എന്ന പോലെ കർത്താവിന്റെ ദാസനായ ബിഷപ്പിന് എതിരെ അതേ കർത്താവിന്റെ മണവാട്ടിമാർ സമരത്തിലാണ്. പൊതു സമൂഹം ഒന്നാകെ കന്യാസ്ത്രീകൾക്ക് ഒപ്പം അണിനിരന്നു. ഇരയും വേട്ടക്കാരനും തമ്മിലുള്ള പോരാട്ടത്തിൽ പൊലീസ് അന്വേഷണത്തിൽ സംതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി പറഞ്ഞത് തെളിവ് വേണമെന്നാണ്. തെളിവില്ലാതെ ആരെങ്കിലും പറഞ്ഞതു കേട്ട് ചാടിക്കേറി ബിഷപ്പിനെ അറസ്റ്റ് ചെയ്താൽ രണ്ട് ദിവസം കഴിഞ്ഞ് ളോഹയിലെ പൊടിയും തട്ടി ഫ്രാങ്കോ മുളയ്ക്കൽ പോകും. അതൊഴിവാക്കാനാണ് കോടതി തെളിവ് വേണമെന്ന് കട്ടായം പറഞ്ഞത്. ബിഷപ്പിനെ ഇപ്പൊ അറസ്റ്റ് ചെയ്യണം എന്ന് വാശിപിടിക്കുന്നവർ അത് ഓർത്താൽ നല്ലത്. പക്ഷേ തെളിവ് കണ്ടുപിടിക്കാൻ പോയ പൊലീസ് പട്ടി ചന്തയ്ക്ക് പോയ പോലെ തിരിച്ചുവരരുത്. തെളിവ് വേണം. അതോടൊപ്പം അറസ്റ്റും വേണം. അതിനിടെ കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ച് മാദ്ധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് അത് ഇഷ്ടമായില്ല. ഇതൊക്കെ ചോദിക്കാൻ നാണമില്ലേ എന്ന് ചോദിച്ച കംപ്ലീറ്റ് ആക്ടർക്ക് ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോ കാര്യം മനസിലായി. ചുക്കിനും ചുണ്ണാമ്പിനും വരെ ബ്‌ളോഗ് എഴുതുന്ന ആൾക്ക് കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ചും അഭിപ്രായം പറയാം. പിന്നേ ദിവസം തന്നെ ഫേസ് ബുക്കിൽ ക്ഷമാപണം വന്നു. മൂത്ത ചേട്ടനാണെന്ന് കരുതി ക്ഷമിച്ചേക്കാം. അല്ലേ... പി.സി. ജോർജ് എന്ന് പറഞ്ഞാൽ കേരളത്തിൽ എന്തും പറയാൻ ലൈസൻസുള്ള ഒരു വലിയ സിംഹമാണ്. പക്ഷേ കന്യാസ്ത്രീയുടെ കാര്യത്തിൽ പുള്ളിയുടെ വായ തുന്നിക്കെട്ടിയ അവസ്ഥയാണ്. ഇനി വായ തുറന്നാൽ വനിതാ കമ്മിഷൻ പിടിച്ച് അകത്തിടും. പി.സി. ജോർജും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും ഒന്നിച്ച് ജയിലിൽ കിടക്കുന്നത് സ്വപ്നം കാണുന്ന കന്യാസ്ത്രീകൾക്ക് അഭിവാദ്യം. ബിയർ ഉണ്ടാക്കുക, അത് കുടിക്കുക, സിനിമാ നടിമാരുടെ തോളത്ത് കയ്യിട്ട് ക്രിക്കറ്റ് കളി കാണുക... ഇതൊക്കെ ചെയ്യുന്ന ഒരാളേ ഇന്ത്യയിൽ ഉള്ളൂ. പക്ഷേ പുള്ളിക്കാരൻ ഇപ്പോ ലണ്ടനിലാണ്. പേര് വിജയ്മല്യ. ബാങ്കുകളെ വെട്ടിച്ച് കോടികൾ തട്ടിയ കേസിൽ അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയപ്പോ മല്യ നേരെ പോയി പണം കൈകാര്യം ചെയ്യുന്ന മന്ത്രിയായ അരുൺ ജെയ്റ്റ്ലിയെ കണ്ടു. കണ്ടു കിട്ടിയാൽ പിടിച്ചുകൊടുക്കണം. അല്ലെങ്കിൽ പൊലീസിന് കാണിച്ചുകൊടുക്കണം. അതാണ് ലുക്ക് ഔട്ട് നോട്ടീസ്. അങ്ങനെ ഒരു മഹാനെ പാർലമെന്റിൽ വെച്ച് കണ്ടിട്ടും അരുൺ ജെയ്റ്റ്ലി കണ്ടില്ലെന്ന് പറയുന്നു. അവിടെ വെച്ച് കാര്യങ്ങൾ കോംപ്രമൈസിൽ എത്തുന്നു. ഇരുവരും ടാറ്റാ പറഞ്ഞ് പിരിയുന്നു. മല്യ നേരെ വിമാനത്താവളത്തിൽ പോകുന്നു. അവിടുത്തെ ലുക്ക്ഔട്ട് നോട്ടീസ് മാഞ്ഞുപോകുന്നു. ഇവിടെ മുങ്ങിയ മല്യ പിന്നെ പൊങ്ങിയത് ലണ്ടനിൽ. അടിപൊളി. ധനമന്ത്രിയായാൽ ഇങ്ങനെ തന്നെ വേണം. ഇന്ത്യയിലെ ദരിദ്ര നാരായണൻമാർക്ക് വേണ്ടി എയർകണ്ടീഷൻ ചെയ്ത കക്കൂസ് കെട്ടുന്നതിന് ഇടയിൽ മല്യ മുങ്ങിയത് അല്ലെങ്കിൽ മുക്കിയത് താമരപ്പാർട്ടി അറിഞ്ഞില്ല. പണ്ടൊക്കെ സച്ചിൻ ടെണ്ടുൽക്കർ സെഞ്ച്വറി അടിക്കുന്നത് കാണാൻ കാത്തിരിക്കുമായിരുന്നു. ഇപ്പൊ സെഞ്ച്വറി എന്ന് കേട്ടാൽ പേടിയാണ്. കാരണം ഉടൻ സെഞ്ച്വറി അടിക്കാൻ പോകുന്നത് വിരാട് കൊഹ്ലിയും രോഹിത് ശർമ്മയും ഒന്നുമല്ല, പെട്രോളാണ്. തൊട്ടുപിന്നാലെ ഡീസലുമുണ്ട്. അപ്പൊഴേക്കും എയർകണ്ടീഷൻ ചെയ്ത കക്കൂസിന്റെ പണി കഴിയുമെന്ന് വിചാരിക്കാം.
Мой аккаунт